Posts

അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല

ഹരീഷ് പാലാ അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല എന്നു ഞാന്‍ പറഞ്ഞതല്ല. നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞതാണ്. ഗ്രാമീണര്‍ അങ്ങനെയാണ്. കൃഷിയും മറ്റുമൊക്കെയായി ജീവിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. പാടത്തൊക്കെ പണിയെടുക്കുമ്പോള്‍ മടുക്കും. അപ്പോള്‍ വരമ്പില്‍ വന്നിരുന്ന്‍ പറയാന്‍ കഥകള്‍ വേണമത്രേ. അതിനാണ് അജിയെ ബുദ്ധി സ്ഥിരതയില്ലാത്തവനാക്കിയത്. അല്പം കാര്യമില്ലാതില്ല. അജി ജനിച്ചത് ദാരിദ്രനായാണ്. കൂലിപ്പണിക്ക് പോകുന്ന അച്ഛന്‍റെയും ബുദ്ധിമാന്ദ്യം സംഭവിച്ച അമ്മയുടെയും മൂത്ത പുത്രനായിട്ടാണ് അജിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വളരെ വികൃതിയായിരുന്നു അജി. അത് പിന്നെ ആല്‍ബര്‍ട്ട് ഐന്‍സ്ടിനും വളരെ വികൃതിയായിരുന്നു ചെറുപ്പത്തില്‍‍. അപ്പൊ അതല്ല കാര്യം. വളര്‍ന്നു വലുതായിട്ടും ആ വികൃതി അങ്ങനെ തന്നെ വളര്‍ന്നു വന്നു. അയല്‍ക്കാര്‍ക്കൊക്കെ ഒരു ശല്യമായിത്തന്നെ അജി വളര്‍ന്നു. ഒരിക്കല്‍ സ്വന്തം അച്ഛന്‍ തന്നെ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കിയപ്പോഴാണ് അജിക്ക് ആദ്യമായി വിശന്നതും ജോലി ചെയ്ത് വിശപ്പകറ്റണമെന്ന് തോന്നിയതും. ആരുടെയൊക്കെയോ സഹായത്തോടെ ചില കൂലിപ്പണികള്‍ ചെയ്തു

'LES MISERABLES'- ഒരവലോകനം

'LES MISERABLES'- ഒരവലോകനം ഇന്നാണ് (20th May 2013) 'LES MISERABLES' എന്ന ഐതിഹാസിക സിനിമ കാണാൻ സാധിച്ചത്. വിക്ടർ ഹ്യൂഗോ എന്ന വിശ്വ വിഖ്യാത എഴുത്തുകാരന്റെ master piece നോവലായ 'ലാമിറാബലെ' ആണ് ഇംഗ്ലീഷിൽ 'LES MISERABLES' എന്ന് അറിയപ്പെടുന്നത്. മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവലിന്റെ പേര് 'പാവങ്ങൾ' എന്നാണ്. ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് മലയാളത്തിലുള്ള പാവങ്ങൾ വായിക്കാൻ അവസരം ലഭിച്ചത്. നവോദയാ സ്കൂളിൽ ഓരോ അവധിക്കാലത്തും കുട്ടികൾക്ക് ഓരോ വിഷയത്തിനും പ്രോജക്ടുകൾ തയ്യാറാക്കി കൊണ്ട് വരാൻ പറഞ്ഞു വിടാറുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടോ എന്നറിയില്ല. അങ്ങനെ എട്ടാം ക്ലാസ്സിലോ ഒൻപതിലോ എന്നോര്മ്മയില്ല, എനിക്ക് ലഭിച്ച assignment ആയിരുന്നു, പാവങ്ങൾ എന്ന നോവലിന്റെ സംഗ്രഹം തയ്യാറാക്കുക എന്നത്. കളിച്ചുല്ലസിച്ച് നടക്കേണ്ട അവധിക്കാലം മുഴുവൻ ഇതുപോലുള്ള പ്രോജക്ടുകൾ തയ്യാറാക്കി സമയം ചെലവഴിക്കാനായിരുന്നു ഞങ്ങളുടെ വിധി. അതിനു സാറുമ്മാരോട് ചിലപ്പോൾ വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ പിൽക്കാലത്ത്‌ അതിന്റെ സകല നല്ല വശങ്ങളും തിരിച്ചറിയാനും സാധിച്ചിട്ടു

കഥ - വരി

കഥ - വരി വരി വരിയായി നില്ക്കണം എല്ലാത്തിനും. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കിട്ടണമെങ്കിൽ വരിയായി നിന്നേ പറ്റൂ. പിന്നെ ഇടയ്ക്കുള്ള ചായയ്ക്കും. സ്കൂളിലെ നിയമം അതായിരുന്നു. അങ്ങനെ പിടിച്ചു കെട്ടി വളർത്തിയ ഞങ്ങളുടെ പ്രധാന വിനോദം വരിയുടെ ഇടയ്ക്ക് കയറി നിന്ന് ആദ്യം ഭക്ഷണം വാങ്ങുക എന്നതായിരുന്നു. ക്ളാസ് വിട്ടാൽ ഉടനെ വരിയുടെ മുൻപിൽ നില്ക്കാൻ മെസ്സ് ഹാളിലേയ്ക്ക് ഓടുന്ന ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഭാരതത്തിന്‌ അഭിമാനാർഹമായ നേട്ടം കൈവരിക്കാമായിരുന്നു. കളികൾക്കായി മാറ്റിവചിരുന്ന സമയം തീരാറായി. അപ്പോഴാണ്‌ എന്നും നുണക്കഥകൾ മാത്രം വിവരിച്ചു കുപ്രസിദ്ധി നേടിയ എന്റെ സഹപാഠി ലാൽ മൈതാനത്തിന്റെ ഒരു മൂലയിൽ വെറുതെയിരുന്ന രഞ്ചിത്തിനെ അവന്റെ ഇരട്ടപ്പേര് വിളിച്ച്‌ പ്രകൊപിതനാക്കിയിട്ട് ഓടിയത്. പുറകോട്ടു നോക്കി ഓടിയ ലാൽ അറിയാതെ മൈതാനത്തിനു നടുവിലെത്തിയത് അവനൊഴികെ മറ്റെല്ലാവരും കണ്ടു. ഓടിയ വഴിക്ക് എന്തോ വളരെ ഭാരമുള്ള ഒരു സാധനം വയറ്റത്ത് വന്നു കൊണ്ടത്‌ ലാലിന് ഓർമ്മയുണ്ട് . പിന്നെ കുറച്ചു നേരം പവർ കട്ടായിരുന്നു. മഴ വെള്ളം മുഖത്ത് വീഴുന്നതുപോലെ തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോൾ ചു

കഥ :സാറുമ്മാർ

കഥ :സാറുമ്മാർ കർത്താവ്‌ : ഈ ഞാൻ തന്നെ സഹിക്കേണ്ട ഗതികേട് : നിങ്ങൾക്ക് ഒൻപതാം ക്ളാസ്സിൽ പഠിക്കുകയാണ് ഞാൻ അന്ന്. തരക്കേടില്ലാതെ പഠിക്കാത്തത് കൊണ്ട് പരീക്ഷക്കൊക്കെ സ്ഥിരമായി പൊട്ടുന്നത് ഒരു പതിവായിരുന്നു. അതുകൊണ്ട് അധ്യാപകർ എന്നെ പോലീസ് ദൃഷ്ടിയോടെ ആണ് നോക്കിയിരുന്നത്. ഹോസ്റ്റലിൽ പോലും എന്നെ നിരീക്ഷിക്കാൻ അവർ ആളെ ഏർപ്പാടാക്കിയിരുന്നു. അവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു എന്ന് എന്റെ സാറുമ്മാർ അറിഞ്ഞിരുന്നില്ല. വളരെ തീവ്ര ശിക്ഷണ രീതികൾ നടപ്പാക്കി വരുന്ന ഒരു സ്കൂൾ ആയിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഹോസ്റ്റൽ ഒരു ജയിൽ പോലായിരുന്നു എല്ലാവര്ക്കും. അടുത്ത പറമ്പിൽ കശുമാങ്ങ പഴുത്തപ്പോഴാണ് ആദ്യമായി ഹോസ്റെലിന്റെ മതിൽ ചാടാൻ കുട്ടികൾ പഠിച്ചത്. പഴുക്കാത്ത കശുമാങ്ങയ്ക്ക് പോലും അന്ന് മുടിഞ്ഞ സ്വാദായിരുന്നു. തുടർന്ന് മതിലുചാട്ടം കവലയ്ക്കൽ ഉള്ള ബാബുസ് ഹോട്ടലിൽ വരെ എത്തിയത് വളരെ പെട്ടന്നായിരുന്നു. പൊറോട്ടയും സാമ്പാറും ഭയങ്കര കോംബിനേഷൻ ആയിരുന്നു. തലേ ദിവസം ബാക്കി വന്ന കഞ്ഞിവെള്ളം മിക്സ്‌ ചെയ്തു സാമ്പാർ ഉണ്ടാക്കുന്ന നളപാചകം അമൃതായി തോന്നിയതും ഒരു പക്ഷെ ഹോസ്റെലിന്റെ മതിലിനു അത്രയും ഉയരമുണ്ടായി

കഥ - തോർത്ത്‌

കഥ - തോർത്ത്‌ ഫിസിക്സ്‌ ക്ളാസ് അത്ര ബോറായത് കൊണ്ടാണോ അതോ പഠിപ്പിക്കുന്ന സാർ ഒരു ബോറനായതുകൊണ്ടോ എന്തോ ദിവാസ്വപ്നങ്ങൾ കൂടുതലായി തലയ്ക്കു മുകളിൽ വട്ടമിട്ടു പറക്കുന്നത് ആ ക്ളാസ്സിലായിരുന്നു. ഹോ! എന്തെല്ലാം പകൽ കിനാവുകൾ . !!! ഇന്നലെ ഹോം വർക്ക് ചെയ്യാത്തതിന് മേരി ടീച്ചർ തല്ലിയതും ക്ളാസ്സിൽ മുട്ടുകുത്തി നിന്നതും അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ളാസ്സിൽ കയറിയാൽ മതിയെന്നുള്ള ആക്രോശവും എല്ലാം വെറുതെ മനസ്സിൽ കൂടി വന്നു ചുമ്മാ upset ആക്കിയിട്ടു പോകുന്നു. രണ്ടു തല്ലു കിട്ടുമ്പോൾ അതിന്റെ വേദനയുടെ തീവ്രതയിൽ വെറുതെ ഭയങ്കര തീരുമാനങ്ങൾ എടുത്തു പോകും. അതിൽ ഒന്നായിരുന്നു നാട് വിട്ടു പോകൽ. കുറച്ചു കഴിയുമ്പോൾ വേദന മാറും. പിന്നെ ഓർക്കും, ശരിക്കും നാട് വിട്ടു പോകണോ? ജോലി ഒന്നും കിട്ടിയില്ലെങ്കിലോ? ഭക്ഷണം കഴിക്കണ്ടേ? അങ്ങനെ ആ തീരുമാനം മാറ്റും. ഫിസിക്സ്‌ സാർ വളരെ സീരിയസ് ആയി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴാണെന്ന് അറിയില്ല, നിദ്രാ ദേവി വന്നു ഇമകളിൽ തഴുകി കടന്നു പോയി. പിന്നെ വന്നത് ഉറക്കത്തിൽ നമ്മൾ കാണുന്ന യഥാർത്ഥ സ്വപ്നമായിരുന്നു. സ്വപ്നത്തിൽ വന്നതോ ഞാൻ എന്നും രാവിലെ കാണുന്ന പെണ്‍കുട്ടി . ഇന്ന

കഥ - ഒന്നും വേണ്ടായിരുന്നു

Story- ഒന്നും വേണ്ടായിരുന്നു.... മെഡിക്കൽ കോളേജിൽ എന്നെ പഠിപ്പിച്ച ഗിരിജാ മാഡം, ബാലകൃഷ്ണൻ സർ, ആനി മാഡം, വത്സലാ മാഡം, അയൂബ് സർ, ഇവരെയെല്ലാം വിട്ട് തമിഴ് നാട്ടിലേയ്ക്ക് ചേക്കേറിയപ്പോൾ അവിടുത്തെ കോളേജിൽ കൗതുകമായി തോന്നിയത് അവിടുത്തെ അധ്യാപകരുടെ പേരുകളായിരുന്നു. കുമുദവല്ലി മാഡം, പശുപതി സർ, വെങ്കടേശ്വരലു സർ, ശിവജ്യോതി മാഡം, ആനന്ദവല്ലി മാഡം അങ്ങനെ പോകുന്നു പേരുകൾ... ബയോകെമിസ്ട്രി പഠിപ്പിച്ച ആനന്ദവല്ലി മാഡം ഒരു ദിവസം ഒരു പ്രഖ്യാപനം നടത്തി. അടുത്ത പാഠം മൂന്നു ദിവസങ്ങളിലായി മൂന്നു പേർ ക്ളാസ് എടുക്കണം. ക്ളാസ് എടുക്കാനുള്ള മൂന്നു പേരെയും ടീച്ചർ തന്നെ പ്രഖ്യാപിച്ചു. ക്ളാസ്സിൽ അല്പം നന്നായി പഠിക്കുന്ന മൂന്നു പേരെയാണ് തെരഞ്ഞെടുത്തത്. അടുത്ത പ്രഖ്യാപനം അല്പം കൂടി കടുത്തതായിരുന്നു. ഇവർ പഠിപ്പിക്കുന്ന സമയം മറ്റുള്ളവർ ഇവരോട് ചോദ്യങ്ങൾ ചോദിക്കണം. എല്ലാവരും പാഠം നന്നായി പഠിക്കാനുള്ള ടീച്ചറിന്റെ തന്ത്രമായിരുന്നു ഇതെല്ലാം. സഫീദ് ആണ് ആദ്യത്തെ ക്ളാസ് എടുക്കുന്നത്. വിഷയം കാർബോഹൈഡ്രേറ്റ് ദഹന പ്രക്രിയ. ടീച്ചർ വന്നിരുന്നത് എന്റെ അടുത്ത്. കുട്ടൂസന്റെ കുപ്പിയിൽ അകപ്പെട്ട മായാവിയെ പോലെ ഞാൻ പേടിച്ചരണ്ട് സൈഡ

വീഡിയോ- My perfomance at Gloucester....!!!!